ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ബി.എസ്.എഫുകാര്‍ക്ക് മോശം ഭക്ഷണം കിട്ടുന്നതിനെക്കുറിച്ച് പരാതിപ്പെട്ട ജവാന്‍ തേജ്ബഹാദൂര്‍ യാദവിനെതിരെ പുതിയ കുരുക്കുകള്‍. തേജ്ബഹാദൂറിന് പാകിസ്താനില്‍നിന്ന് 500 ഫേസ്ബുക് സുഹൃത്തുക്കളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള വിശദീകരണം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.
ജവാനെ ആനുകൂല്യങ്ങള്‍ നിഷേധിച്ച് പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണവും ഇതിനൊപ്പമുണ്ട്. സര്‍വീസില്‍നിന്ന് സ്വയം വിരമിക്കാന്‍ നേരത്തെ നല്‍കിയ അനുമതി ബി.എസ്.എഫ് റദ്ദാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സ്ഥിതി തുറന്നു പറഞ്ഞതിന്‍െറ പേരില്‍ ഭര്‍ത്താവിനെ പീഡിപ്പിക്കുകയാണെന്ന പരാതി മുന്‍നിര്‍ത്തി അദ്ദേഹത്തെ കാണാന്‍ ഡല്‍ഹി ഹൈകോടതി ഭാര്യയെ അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്. കേസ് ബുധനാഴ്ച വീണ്ടും ഹൈകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.