പാക് മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളും ബി.എസ്.എഫ് പിടിയിൽ 

ഭുജ് (ഗുജറാത്ത്): പാകിസ്താനിൽ നിന്നുള്ള അഞ്ച് മത്സ്യബന്ധന ബോട്ടുകൾ അതിർത്തിരക്ഷാസേന (ബി.എസ്.എഫ്) പിടിച്ചെടുത്തു. കൂടാതെ മൂന്നു മത്സ്യത്തൊഴിലാളികളെയും ബി.എസ്.എഫ് പിടികൂടിയിട്ടുണ്ട്.

ഗുജറാത്തിലെ ഭൂജിലാണ് സംഭവം. ഇന്ത്യയും പാകിസ്താനും അതിർത്തി പങ്കിടുന്ന ഭുജിലെ ഹരമിനല കനാലിൽ നിന്നാണ് മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ബി.എസ്.എഫിന്‍റെ നേതൃത്വത്തിൽ കൂടുതൽ പരിശോധന പുരോഗമിക്കുകയാണ്.

കഴിഞ്ഞ മാസം ഗുജറാത്തിലെ കച്ചിൽ നിന്ന് പാക് വംശജനായ മത്സ്യത്തൊഴിലാളിയെ ബി.എസ്.എഫ് പിടികൂടിയിരുന്നു. 


 

Tags:    
News Summary - BSF seizes Five Pakistan boats from Gujarat -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.