ചണ്ഡിഗഢ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ചു പേരെ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) വെടിവെച്ചു കൊന്നു. പഞ്ചാബിൽ തരൻ തരൻ ജില്ലയിലെ ദാൽ പോസ്റ്റിനടുത്ത് ശനിയാഴ്ച പുലർച്ച 4.45നാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്.
ഇതു ശ്രദ്ധയിൽപെട്ട ബി.എസ്.എഫ് തടയാൻ ശ്രമിച്ചതോടെ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് അഞ്ചു പേരും കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, മൃതദേഹങ്ങളുടെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്.
രണ്ട് മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലും മൂന്ന് പേരുടേത് പുല്ലിൽ കിടക്കുന്ന രീതിയിലുമാണ്. ഇവരിൽ നിന്ന് എ.കെ-47നും പിസ്റ്റളുകളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.