ചെന്നൈ: കന്തൻചാവടിയിൽ സ്വകാര്യ ആശുപത്രി കെട്ടിടഭാഗം തകർന്ന് തൊഴിലാളി മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ബിഹാർ സ്വദേശി ബബ്ലു (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പ്രധാന കെട്ടിടഭാഗത്തോടു ചേർന്ന് ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ച് നിർമിച്ച ജനറേറ്റർ^ഗോഡൗൺ ഷെഡാണ് തകർന്നത്. അമ്പതോളം ഉത്തരേന്ത്യൻ തൊഴിലാളികളാണ് നിർമാണത്തിലേർപ്പെട്ടിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കരാറെടുത്ത സ്വകാര്യ കമ്പനി എൻജിനീയർമാരായ മുരുകേശൻ, ചിലമ്പരസൻ എന്നിവരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ റോയപേട്ട ഗവ. ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പൊലീസും അഗ്നിശമനസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.