ലക്നോ: ബുലന്ദ്ശഹർ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനെ മഴുകൊണ്ട് വെട്ടിയയാൾ അറസ്റ്റിൽ. ആൾക്കൂട്ട ആക്രമണത്തിനിടെ ഇൻസ്പെക്ടറെ പിന്തുടർന്ന് മഴുകൊണ്ട് വെട്ടിയ കൗല എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ സുബോധ് കുമാറിെൻറ തലയിൽ മഴുകൊണ്ട് വെട്ടുകയും കൈ വിരലുകൾ അരിഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ഡിസംബർ മൂന്നിന് സംഘപരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ വെടിയേറ്റാണ് സുബോധ് കുമാർ മരിച്ചത്. വെടിയേൽക്കുന്നതിന് അൽപം മുമ്പാണ് സുബോധ് കുമാർ സിങ് മഴുകൊണ്ടും ആക്രമിക്കപ്പെട്ടത്.
സംഭവത്തിലെ മുഖ്യപ്രതി പ്രശാന്ത് നാട്ടിനെ ഡിസംബർ 28 ന് ഡൽഹിയിൽ വെച്ച് അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് സുബോധിെൻറ തോക്ക് കൈവശപ്പെടുത്തി അദ്ദേഹത്തിെൻറ നെറ്റിയിൽ വെടിവെച്ചതെന്ന് വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.