ലഖ്നോ: ബുലന്ദ്ഷഹർ കൊലക്കേസ് പ്രതികളെ തിരിച്ച് ജയിലിൽതന്നെ അടക്കണമെന്ന് കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടറുടെ കുടുംബം. യു.പിയിലെ ഗ്രാമത്തിൽ കാലിയുടെ ജഡ ത്തിെൻറ പേരിൽ ഗോരക്ഷക ഗുണ്ടകളുടെ വിളയാട്ടം തടഞ്ഞ് ക്രമസമാധാനം സ്ഥാപിക്കാൻ ശ്രമ ിക്കവേയാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനെ ഒരു കൂട്ടമാളുകൾ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്.
സംഭവത്തിൽ ബി.ജെ.പി യുവജനവിഭാഗം നേതാവടക്കം ആറുപേരെ ജയിലിൽ അടച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികളെ വീരനായകരാക്കിയുള്ള വരവേൽപാണ് അനുയായികൾ നൽകിയത്. ഉത്സവ പ്രതീതിയിലായിരുന്നു സ്വീകരണം.
സമൂഹത്തിെൻറ താൽപര്യം മുൻനിർത്തി ഈ കുറ്റവാളികളെ അഴിക്കുള്ളിൽതന്നെ ഇടണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സുബോധ് കുമാറിെൻറ മകൻ ശ്രേയ് പ്രതാപ് അഭ്യർഥിച്ചു. ആറുമാസത്തിനുള്ളിൽ ജാമ്യം നൽകിയതിനെ സുബോധ് കുമാറിെൻറ ഭാര്യയും ചോദ്യം ചെയ്തു. എന്നാൽ, ഇത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ തെൻറ പാർട്ടിക്കോ സർക്കാറിനോ ഒന്നും ചെയ്യാനില്ലെന്നായിരുന്നു യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.