ജീവനക്കാരിയുടെ കൊലപാതകം: ബി.ജെ.പി നേതാവിന്റെ മകന്റെ റിസോർട്ട് പൊളിച്ചു നീക്കി

ഹരിദ്വാർ: ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയു​ടെ കൊലപാതകത്തിൽ പ്രതിയായി അറസ്റ്റിലായ പുൽകിത് ആര്യയുടെ നേതൃത്വത്തിലുള്ള വനന്ത്ര റിസോർട്ട് പൊളിച്ചു. സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുൽകിത്. ഋഷികേശിന സമീപത്തുള്ള വനന്ത്ര റിസോട്ട് അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ചാണ് പൊളിച്ചു നീക്കിയത്. ഈ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി. കൊലപാതകത്തിൽ റിസോർട്ട് ഉടമ പുൽകിതിനും മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവർക്കും പങ്കുണ്ടെന്ന് കണ്ട് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിന് പിറകെയാണ് റിസോർട്ട് അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തി പൊളിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടത്. അതോടൊപ്പം സംസ്ഥാനത്തെ എല്ലാ റിസോർട്ടുകളെ കുറിച്ചും അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ജില്ല മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു.

സെപ്തംബർ 18 നാണ് വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19കാരിയെ കാണാതാവുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് റിസോർട്ട് ഉടമ പുൽകിത് പൊലീസിൽ പരാതി നൽകി. എന്നാൽ പിന്നീട് അന്വേഷണത്തിന് സഹകരിച്ചില്ല. പൊലീസ് അന്വേഷണത്തിനൊടുവിൽ റിസോർട്ട് ഉടമയും രണ്ട്ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് തെളിയുകയായിരുന്നു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, കൗമാരക്കാരിയെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപണമുയരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - Bulldozers At Resort Owned By BJP Leader's Son Arrested For Staff's Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.