മുംബൈ: ബുള്ളറ്റ് ട്രെയിൻ ഒാടേണ്ട മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ട്രെയിനുകളിലെ 40 ശതമാനം സീറ്റുകളും കാലി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ലഭ്യമായത്. പശ്ചിമ റെയിൽവേക്ക് പ്രതിമാസം ഏകദേശം 10 കോടി രൂപ ഇൗ റൂട്ടിൽ നിന്ന് നഷ്ടമാകുന്നുണ്ടെന്നാണ് രേഖയിൽ പറയുന്നത്.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ അനിൽ ഗാൽഗലി എന്ന സാമൂഹിക പ്രവർത്തകനാണ് റൂട്ടിൽ നിലവിലെ ട്രെയിനുകളുടെ സ്ഥിതി സംബന്ധിച്ച് റെയിൽവേയോട് ചോദിച്ചത്. കൃത്യമായ പഠനങ്ങൾ നടത്താതെയാണ് റെയിൽവേ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
മുംബൈ അഹമ്മദാബാദ് റൂട്ടിൽ 31 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 706,446 സീറ്റുകളുമുണ്ട്. ജൂലൈ 1 മുതൽ സെപ്തംബർ 30 വരെയുള്ള കണക്കുകളനുസരിച്ച് 398,002 സീറ്റുകൾ മാത്രമേ റൂട്ടിലെ ട്രെയിനുകളിൽ ബുക്ക് ചെയ്തിട്ടുള്ളു. ഇതും മൂലം 15 കോടി നഷ്ടത്തിലാണ് ഇൗ റൂട്ടിലെ ട്രെയിനുകൾ കിതച്ചോടുന്നത്. ഇതിനിടെയാണ് കോടികൾ മുടക്കി റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ കൂടി സർവീസ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.