ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യയിലെത്താൻ അമ്പത് വർഷം വൈകിയെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മുൻ സർക്കാറുകൾ റെയിൽവെയേ ഉപയോഗിച്ചതാണ് പല പദ്ധതികളും പാതിവഴിയിൽ നിന്ന് പോവാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കും പുരുഷൻമാർക്കും ട്രെയിനുകളിൽ വേവ്വേറെ ശൗചാലയങ്ങൾ നിർമിക്കുക, സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ നിലവാരം ഉയർത്തുക തുടങ്ങിയവയാണ് സർക്കാറിെൻറ മുന്നിൽ ഇപ്പോഴുള്ള പ്രധാന പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. സാേങ്കതിക വിദ്യയുടെ കാര്യത്തിൽ ഇന്ത്യയുടെ നിലവാരം ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1.08 ലക്ഷം കോടിയുടെ വായ്പ ജപ്പാനിൽ നിന്ന് സർക്കാറിന് ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് അതിവേഗ റെയിൽപാത രാജ്യത്ത് യാഥാർഥ്യമാക്കും. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിട്ടായിരിക്കും റെയിൽവെയിലെ വികസന പദ്ധതികൾ നടപ്പാക്കുക. ഇത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.