ഗൗരവ് ദ്വിവേദി പ്രസാർ ഭാരതി സി.ഇ.ഒ

ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗൗരവ് ദ്വിവേദിയെ പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതായി വാർത്താ വിതരണമന്ത്രാലയം അറിയിച്ചു. അഞ്ച് വർഷത്തേക്കാണ് നിയമനം. സെലക്ഷൻ കമ്മിറ്റിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് ഗൗരവ് ദ്വിവേദിയെ പ്രസാർ ഭാരതിയുടെ സി.ഇ.ഒ ആയി നിയമിച്ചത്.

പ്രസാർ ഭാരതി സി.ഇ.ഒ ആയിരുന്ന ശശി ശേഖർ വെമ്പതി കാലാവധി ജൂണിൽ പൂർത്തിയാക്കിതോടെ മായങ്ക് അഗർവാളിന് പ്രസാർ ഭാരതിയുടെ സി.ഇ.ഒയായി അധിക ചുമതല നൽകുകയായിരുന്നു. തുടർന്നാണ് ഗൗരവ് ദ്വിവേദിയെ പുതിയ സി.ഇ.ഒ ആയി നിയമിച്ചിരിക്കുന്നത്. നിലവിൽ ഛത്തീസ്ഗഢ് വാണിജ്യ നികുതി പ്രിൻസിപ്പൽ സെക്രട്ടറിയാണ് ദ്വിവേദി. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച 'മൈഗവ്ഇന്ത്യ' പ്ലാറ്റഫോമിന്‍റെ സി.ഇ.ഒ ആയിരുന്നു.

Tags:    
News Summary - Bureaucrat Gaurav Dwivedi Is New Prasar Bharati Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.