പാലത്തിൽനിന്ന് ബസ് താഴേക്ക് മറിഞ്ഞ് 14 മരണം

ഭോപാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞ് 14 പേർക്ക് ദാരുണാന്ത്യം. 20 ഓളം പേർക്ക് പരിക്കേറ്റു.

ബസിൽ 50 ലേറെ യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇൻഡോറിലേക്ക് പോകുകയായിരുന്നു ബസ്.

അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി.

കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും നൽകും.

Tags:    
News Summary - bus falls from bridge, 15 killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.