ന്യൂഡൽഹി: ലഖ്നോവിൽനിന്ന് ഡൽഹിക്കു വരുകയായിരുന്ന ഉത്തർപ്രദേശ് സർക്കാറിെൻറ എ.സി ബസ് യമുന എക്സ്പ്രസ് വേയിൽനിന്ന് തെന്നി 30 അടി താഴ്ചയിലുള്ള ഓവുചാലിലേക്കു മറിഞ്ഞ് 29 പേർ മരിച്ചു. 18 പേർക്കു പരിക്കേറ്റു. മരിച്ചവ രിൽ ഒന്നരവയസ്സുള്ള കുഞ്ഞും 15കാരിയുമുണ്ട്. ബാക്കിയുള്ളവർ പുരുഷന്മാരാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിവേഗ ആറുവരിപ്പാതയായ യമുന എക്സ്പ്രസ്വേയിൽ ആഗ്രക്കടുത്ത് ഏറ്റ്മാഡ്പുരിൽ തിങ്കളാഴ്ച പുലർച്ച 4.30നാണ് ദുരന്തം. അമിതവേഗവും ഡ്രൈവർ ഉറങ്ങിയതുമാകാം അപകടകാരണമെന്ന് ആഗ്ര ജില്ല മജിസ്ട്രേറ്റ് രവികുമാർ പറഞ്ഞു. 50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. റോഡിെൻറ കൈവരി തകർത്ത് ബസ് താേഴക്കു പതിക്കുകയായിരുന്നു.
കാനയിലെ കറുത്തുകലങ്ങിയ വെള്ളത്തിൽനിന്നാണ് ചിലരുടെ മൃതദേഹങ്ങൾ കിട്ടിയത്. രക്ഷാപ്രവർത്തകർ എത്തുേമ്പാൾ കൂടുതൽ പേരും ബസിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ബസിെൻറ ഭാഗങ്ങൾ െവട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകടം അന്വേഷിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് യു.പി ഗതാഗത വകുപ്പ് അഞ്ചുലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. എക്സ്പ്രസ്വേയിലൂടെ വാഹനങ്ങൾ അതിവേഗത്തിൽ പോകുന്നതിനെതിരെ വിദഗ്ധർ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രിയും പുലർച്ചയുമാണ് ഇവിടെ ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്നത്.
യമുന എക്സ്പ്രസ്വേയിൽ അഞ്ചുവർഷത്തിനിടെ അപകടത്തിൽ 700 പേർ മരിച്ചതായി സന്നദ്ധ സംഘടനയായ സേവ് ലൈഫ് ഫൗണ്ടേഷൻ അറിയിച്ചു. ഈ വർഷം മാത്രം 77 യാത്രക്കാരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.