കോയമ്പത്തൂർ: നഗരാതിർത്തിയിലെ സോമന്നൂരിൽ ബസ്സ്റ്റാൻഡ് കെട്ടിടം തകർന്നുവീണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ് കണ്ടക്ടർ കോയമ്പത്തൂർ സെമ്മാണ്ടംപാളയത്തെ താമസക്കാരനും മധുര തിരുമംഗലം സ്വദേശിയുമായ ശിവകുമാർ (43), എൻ.ജി.പി കോളജിലെ വിദ്യാർഥിനി ഇഞ്ചിപട്ടി ചിന്നസാമിയുടെ മകൾ ധാരണി (20), കിട്ടാംപാളയം പളനിസാമിയുടെ ഭാര്യ തുളസീമണി (40), സൂലൂർ അയ്യംപാളയം രാമലിംഗത്തിെൻറ ഭാര്യ ഇൗശ്വരി (35) എന്നിവരാണ് മരിച്ചത്.
ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന 65 വയസ്സ് കണക്കാക്കുന്ന പുരുഷെൻറ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ബസ്സ്റ്റാൻഡിെൻറ സൺഷേഡും കോൺക്രീറ്റ് മേൽക്കൂരയുടെ ഒരു ഭാഗവും പൊടുന്നനെ തകർന്ന് നിലംപൊത്തുകയായിരുന്നു.
കോൺക്രീറ്റ് പാളികൾ നിർത്തിയിട്ടിരുന്ന രണ്ട് സർക്കാർ ബസുകൾക്ക് മീതെയും പതിച്ചു. ബസ് കാത്തുനിന്ന യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. വ്യാപാരികളും മറ്റ് യാത്രക്കാരും ഒാടിരക്ഷപ്പെടുകയായിരുന്നു. നിരവധി പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിയന്ത്രണംവിട്ട സർക്കാർ ബസ് കെട്ടിടത്തിെൻറ തൂണിലിടിച്ചതാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. കെട്ടിടം ശോച്യാവസ്ഥയിലായിരുന്നെന്നാണ് വ്യാപാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.