കുടിശ്ശിക അടയ്​ക്കാൻ പണമില്ല; വായ്​പയെടുത്ത ബാങ്കുകൾ​ ​കൊള്ളയടിച്ച്​ യുവാവ്​

ഭൂവനേശ്വർ: കുടിശ്ശിക അടയ്​ക്കാൻ പണമില്ലാതായതോടെ വായ്​പയെടുത്ത ബാങ്കുകൾ കൊള്ളയടിച്ച്​ യുവാവ്​. ഒഡീഷയിലെ ഭൂവനേശ്വറിലാണ്​ സംഭവം. കളിപ്പാട്ട തോക്കുകൾ ഉപയോഗിച്ച്​ 25 കാരനായ സൗമ്യരജ്ഞൻ ജിനയാണ്​ കൊള്ള നടത്തിയത്​. യൂട്യൂബ് വീഡിയോ കണ്ടാണ്​ ഇയാൾ കവർച്ച ആസൂത്രണം ചെയ്​തത്​. രണ്ട് ബാങ്കുകളിൽ നിന്ന്​ 12 ലക്ഷം രൂപ ഇങ്ങിനെ കവർന്നതായി പൊലീസ്​ പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്​തിട്ടുണ്ട്​.

ഇന്ത്യൻ ഒാവർസീസ്​ ബാങ്ക് ബാങ്ക്​ ഒാഫ്​ ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന്​ കച്ചവട ആവശ്യങ്ങൾക്കായി ജിന 19 ലക്ഷം രൂപ വായ്​പ എടുത്തിരുന്നു. ലോക്​ഡൗൺവന്നതോടെ കച്ചവടം നഷ്​ടത്തിലാവുകയും വായ്​പ മുടങ്ങുകയും ചെയ്​തു. തുടർന്നാണ്​ ഇയാൾ കൊള്ളയടി ആസൂത്രണം ചെയ്​തത്​. ​ 'സെപ്റ്റംബർ ഏഴിന്​ ഇൻഫോസിറ്റി ഏരിയയ്ക്കടുത്തുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും സെപ്റ്റംബർ 28 ന് മഞ്ചേശ്വർ പ്രദേശത്തെ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാരിമുണ്ട ബ്രാഞ്ചിൽ നിന്നും 12 ലക്ഷം രൂപ ഇയാൾ കൊള്ളയടിച്ചിരുന്നു.

യൂട്യൂബ് വീഡിയോകൾ കണ്ടാണ്​ കൊള്ള ആസൂത്രണം ചെയ്​തത്​. കളിപ്പാട്ട തോക്ക് ഉപയോഗിക്കുകയായിരുന്നു. കൊള്ളയടിച്ച 10 ലക്ഷത്തിലധികം രൂപ കണ്ടെടുത്ത പോലീസ് കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനവും കളിപ്പാട്ടവും പിടിച്ചെടുത്തിട്ടുണ്ട്​'- ഭുവനേശ്വർ-കട്ടക്ക് പോലീസ് കമ്മീഷണർ സുധാൻശു സാരംഗി പറഞ്ഞു.

ഹെൽമെറ്റ് ധരിച്ച് ബാങ്കിലേക്ക് വന്ന ജിന കളിപ്പാട്ട തോക്കുപയോഗിച്ച് ജീവനക്കാരെ ഭീഷണി​െപ്പടുത്തുകയായിരുന്നു. ഇൗ സമയം ബാങ്കിൽ വളരെകുറച്ച്​ ജീവനക്കാരെ ഉണ്ടായിരുന്നുള്ളു. ബാങ്കിലേക്ക് വരാൻ ഇയാൾ സ്‌കൂട്ടിയാണ്​ ഉപയോഗിച്ചത്​. ആദ്യ ബാങ്ക്​ കൊള്ളയടിച്ചശേഷം ഇയാൾ യഥാർഥ തോക്കും തിരകളും വാങ്ങിയിരുന്നതായും പൊലീസ്​ പറയുന്നു​. കൊള്ളയടിച്ച ശേഷം വായ്​പ തുക തിരിച്ചടയ്ക്കാൻ ഇയാൾ ബാങ്കിലെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.