കുടിശ്ശിക അടയ്ക്കാൻ പണമില്ല; വായ്പയെടുത്ത ബാങ്കുകൾ കൊള്ളയടിച്ച് യുവാവ്
text_fieldsഭൂവനേശ്വർ: കുടിശ്ശിക അടയ്ക്കാൻ പണമില്ലാതായതോടെ വായ്പയെടുത്ത ബാങ്കുകൾ കൊള്ളയടിച്ച് യുവാവ്. ഒഡീഷയിലെ ഭൂവനേശ്വറിലാണ് സംഭവം. കളിപ്പാട്ട തോക്കുകൾ ഉപയോഗിച്ച് 25 കാരനായ സൗമ്യരജ്ഞൻ ജിനയാണ് കൊള്ള നടത്തിയത്. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാൾ കവർച്ച ആസൂത്രണം ചെയ്തത്. രണ്ട് ബാങ്കുകളിൽ നിന്ന് 12 ലക്ഷം രൂപ ഇങ്ങിനെ കവർന്നതായി പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ഒാവർസീസ് ബാങ്ക് ബാങ്ക് ഒാഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് കച്ചവട ആവശ്യങ്ങൾക്കായി ജിന 19 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ലോക്ഡൗൺവന്നതോടെ കച്ചവടം നഷ്ടത്തിലാവുകയും വായ്പ മുടങ്ങുകയും ചെയ്തു. തുടർന്നാണ് ഇയാൾ കൊള്ളയടി ആസൂത്രണം ചെയ്തത്. 'സെപ്റ്റംബർ ഏഴിന് ഇൻഫോസിറ്റി ഏരിയയ്ക്കടുത്തുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും സെപ്റ്റംബർ 28 ന് മഞ്ചേശ്വർ പ്രദേശത്തെ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാരിമുണ്ട ബ്രാഞ്ചിൽ നിന്നും 12 ലക്ഷം രൂപ ഇയാൾ കൊള്ളയടിച്ചിരുന്നു.
യൂട്യൂബ് വീഡിയോകൾ കണ്ടാണ് കൊള്ള ആസൂത്രണം ചെയ്തത്. കളിപ്പാട്ട തോക്ക് ഉപയോഗിക്കുകയായിരുന്നു. കൊള്ളയടിച്ച 10 ലക്ഷത്തിലധികം രൂപ കണ്ടെടുത്ത പോലീസ് കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനവും കളിപ്പാട്ടവും പിടിച്ചെടുത്തിട്ടുണ്ട്'- ഭുവനേശ്വർ-കട്ടക്ക് പോലീസ് കമ്മീഷണർ സുധാൻശു സാരംഗി പറഞ്ഞു.
ഹെൽമെറ്റ് ധരിച്ച് ബാങ്കിലേക്ക് വന്ന ജിന കളിപ്പാട്ട തോക്കുപയോഗിച്ച് ജീവനക്കാരെ ഭീഷണിെപ്പടുത്തുകയായിരുന്നു. ഇൗ സമയം ബാങ്കിൽ വളരെകുറച്ച് ജീവനക്കാരെ ഉണ്ടായിരുന്നുള്ളു. ബാങ്കിലേക്ക് വരാൻ ഇയാൾ സ്‌കൂട്ടിയാണ് ഉപയോഗിച്ചത്. ആദ്യ ബാങ്ക് കൊള്ളയടിച്ചശേഷം ഇയാൾ യഥാർഥ തോക്കും തിരകളും വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. കൊള്ളയടിച്ച ശേഷം വായ്പ തുക തിരിച്ചടയ്ക്കാൻ ഇയാൾ ബാങ്കിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.