ബി.വി.ആർ. സുബ്രഹ്മണ്യം നിതി ആയോഗ് സി.ഇ.ഒ

ന്യൂഡൽഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.വി.ആർ. സുബ്രഹ്മണ്യത്തെ നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി (സി.ഇ.ഒ) നിയമിച്ചു. സി.ഇ.ഒ ആയിരുന്ന പരമേശ്വരൻ അയ്യർ ലോക ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായതിനെ തുടർന്നാണ് പുതിയ തീരുമാനം.

രണ്ടു വർഷ കാലയളവിലേക്ക് സുബ്രഹ്മണ്യത്തിന്റെ നിയമനത്തിന് ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകിയതായി പേഴ്‌സണൽ മന്ത്രാലയം ഉത്തരവിൽ പറഞ്ഞു.

മൂന്ന് വർഷത്തേക്ക് യു.എസിലെ ലോക ബാങ്ക് ആസ്ഥാനത്താണ് പരമേശ്വരൻ അയ്യർ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്. നേരത്തെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജേഷ് ഖുല്ലറിനെ തിരിച്ചു വിളിച്ചതിനെ തുടർന്നാണ് അയ്യരുടെ നിയമനം. 

Tags:    
News Summary - BVR Subramaniam appointed as Niti Aayog CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.