ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഫലം പുറത്തുവന്നു. ബിഹാറിലെ മൊകാമ മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി വൻ വിജയം നേടി. ബി.ജെ.പി സ്ഥാനാർഥി സോനം ദേവിയെയാണിവർ പരാജയപ്പെടുത്തിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. ആയുധം കൈവശം വെച്ച കേസിൽ നീലം ദേവിയുടെ ഭർത്താവ് കൂടിയായ സ്ഥലം എം.എൽ.എ ആനന്ദ് സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ആർ.ജെ.ഡി എം.എൽ.എയുടെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു.
'എന്റെ വിജയം സുനിശ്ചമായിരുന്നു, എന്റെ മത്സരത്തിൽ മറ്റാരുമില്ലെന്ന് ഞാൻ പറഞ്ഞതാണ്, മൊകാമ പരശുറാമിന്റെ ഭൂമിയാണ്. ജനങ്ങളെ വശീകരിക്കാനാകില്ല. വിധ്യായക് ജി (ആനന്ദ് സിംഗ്) ജനങ്ങളെ നന്നായി സേവിച്ചു. അവർ ഇപ്പോൾ ഫലം നൽകുന്നു' -നീലം ദേവി എ.എൻ.ഐയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.