മംഗളൂരു: നഗരസഭ കോർപ്പറേഷൻ കമ്മീഷണറായി സി.എൽ.ആനന്ദിനെ സർക്കാർ നിയമിച്ചു . ഈ മാസം 19ന് കമ്മീഷണറായി ചുമതലയേറ്റ മൻസൂർ അലിയെ മംഗളൂരു വികസന അതോറിറ്റി ചെയർമാനായി മാറ്റി നിയമനം നൽകിയാണിത്. ഇരുവരും ബുധനാഴ്ച പുതിയ ചുമതലകൾ ഏറ്റെടുത്തു.
മാണ്ട്യയിൽ നിന്നുള്ള കെ.എ.എസ് ഉദ്യോഗസ്ഥനായ ആനന്ദ് 15 വർഷം ഇന്ത്യൻ സൈനികനായിരുന്നു. കെ. ചന്ന ബാസപ്പ, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ പേഴ്സണൽ അസിസ്റ്റന്റായതിനെത്തുടർന്നാണ് മംഗളൂരു കമ്മീഷണർ കസേരയിൽ ഒഴിവുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.