ലഖ്നോ: സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആൾ ഇന്ത്യ മജിലിസ്-ഇ- ഇത്തിഹാദ്-ഉൽ-മുസ്ലിമിൻ നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ മുന്നറിയിപ്പുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സി.എ.എ പ്രതിഷേധവുമായി ഇനിയും തെരുവിലിറങ്ങിയാൽ കടുത്ത നടപടിയുണ്ടാവുമെന്നാണ് യോഗിയുടെ മുന്നറിയിപ്പ്. സി.എ.എയുടെ പേരിൽ വികാരം ഇളക്കിവിടാൻ ആരെങ്കിലും ശ്രമിച്ചാൽ അത് എങ്ങനെ നേരിടണമെന്ന് സർക്കാറിന് അറിയാമെന്ന് യോഗി ആദിത്യ നാഥ് പറഞ്ഞു.
ഉവൈസി സമാജ്വാദി പാർട്ടിയുടെ ഏജന്‍റായാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. സംസ്ഥാനത്ത് വികാരങ്ങൾ ഇളക്കിവിടാനാണ് ചിലരുടെ ശ്രമം. കലാപകരികളെ ഒരിക്കലും സർക്കാർ സംരക്ഷിക്കില്ല. അവരുടെ നെഞ്ചിലൂടെ ബുൾഡോസർ കയറ്റുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യു.പിയിലെ കാൺപൂരിൽ ബി.ജെ.പിയുടെ ബൂത്തുതല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചില്ലെങ്കിൽ മറ്റൊരു ഷഹീന്‍ബാഗ് യു.പിയിൽ ഉണ്ടാവുമെന്നും ഉവൈസി പറഞ്ഞിരുന്നു.
"വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു. കാരണം നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണത്. എൻ.പി.ആറും എൻ.ആർ.സിയും നടപ്പാക്കിയാല്‍ ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങും. മറ്റൊരു ഷഹീന്‍ബാഗ് ഇവിടെയുണ്ടാകുമെന്ന് ഉവൈസി ബാരാബങ്കിയില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.