കലിയഗഞ്ച്: ബംഗ്ലാദേശിൽനിന്ന് വരുകയും ഇവിടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തവർ ഇന്ത്യൻ പൗരന്മാരാണെന്നും അവർ വീണ്ടും പൗരത്വത്തിന് അപേക്ഷിക്കേണ്ടതില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്ന് ഒരാളെപ്പോലും പുറത്താക്കില്ല. സംസ്ഥാനത്ത് ജീവിക്കുന്ന ഒരു അഭയാർഥിക്കും പൗരത്വം ലഭിക്കാതിരിക്കില്ല.
നിങ്ങൾക്കൊരു വിലാസമുണ്ട്, റേഷൻ കാർഡുണ്ട്, വോട്ടർ കാർഡുണ്ട്, ഡ്രൈവിങ് ലൈസൻസുണ്ട്, ഇനി ബി.ജെ.പി പറയുന്ന ആ പുതിയ കാർഡും കൂടി വേണ്ട -പൊതുപരിപാടിയിൽ മമത പറഞ്ഞു. ഡൽഹി കലാപത്തിൽ മോദി ഗവൺമെൻറിനെ അപലപിച്ച മമത ബംഗാളിനെ ഡൽഹിയാക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.