ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യക്കാരനാണ്. അതിനാൽ നരേന്ദ്രമോദിക്ക് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. രാജ്യം മുഴുവൻ പൗരത്വ പ്രക്ഷോഭത്തിൻെറ അലയടിക്കുേമ്പാൾ പ്രധാനമന്ത്രിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ രേഖയിലാണ് ഈ മറുപടി.
ജന്മനാൽ ഇന്ത്യൻ പൗരനായതിനാൽ മോദിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് പ്രസക്തിയില്ല. 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം നരേന്ദ്രമോദി ജന്മനാൽ ഇന്ത്യൻ പൗരനാണെന്ന മറുപടി പ്രധാനമന്ത്രിയുടെ ഓഫീസാണ് നൽകിയത്. സുബൻകർ സർക്കാർ എന്ന വ്യക്തിയാണ് അപേക്ഷ നൽകിയത്.
If PM @narendramodi does not require to register his citizenship, as per Section 3 of the Citizenship Act 1955, then why should others?
— seemi pasha (@seemi_pasha) February 29, 2020
Here is the PMO’s response to an RTI filed by Subhankar Sarkar (632/2020-PME) #CAA_NRC_NPR #DelhiRiot2020 #DoubleStandards pic.twitter.com/WydrnFMZt8
നേരത്തേ മോദിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് മലയാളി വിവരാവകാശ അപേക്ഷ നൽകിയത് വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.