മംഗളൂരു സന്ദർശനം പ്രശ്​നത്തിനിടയാകും; സിദ്ധരാമയ്യക്ക്​ നോട്ടീസ്​

ബംഗളൂരു: മംഗളൂരുവിലേക്ക്​ പോകാനിരിക്കുന്ന കർണാടക കോൺഗ്രസ്​ നേതാവും മുൻമുഖ്യമന്ത്രിയുമായ​ സിദ്ധരാമയ്യക്ക്​ മംഗളൂരു പൊലീസി​​​െൻറ നോട്ടീസ്​. സിദ്ധരാമയ്യയുടെ സന്ദർശനം ക്രമസമാധാന പ്രശ്നത്തിനിടയാക്കുമെന്നാണ്​ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തി​​​െൻറ പശ്ചാത്തലത്തിലാണ്​ മംഗളൂരു പൊലീസ്​ കമീഷണർ സിദ്ധരാമയ്യക്ക്​ നോട്ടീസ്​ അയച്ചത്​. പ്രതിഷേധം കനത്തതിനെ തുടർന്ന്​ കർണാടകയിലെ ഹുബ്ലി, കൽബുറാഗി, ദക്ഷിണ കന്നഡ തുടങ്ങി വിവിധ ജില്ലകളിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിര​ുന്നു.

സി.ആർ.പി.സി 144ാം വകുപ്പ്​ പ്രകാരം നാലോ അതിലധികമോ ആളുകൾ ഒരിടത്ത്​ കൂടി നിൽക്കുന്നതിന്​ വിലക്കുണ്ട്​. മൂന്ന്​ ദിവസത്തെ നിരോധനാജ്ഞയാണ്​ ബംഗളൂരുവിലുള്ളത്​.

Tags:    
News Summary - caa protest police issues notice to siddaramaiah over his mangaluru visit -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.