ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢാലോചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഈ മാസം എട്ടിന് നടക്കുന്ന നിയമസഭ തെര ഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംഘടിപ്പിച്ച പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ശാഹീൻബാഗ ിലും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല, ശീലാംപൂർ എന്നിവിടങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദിവസങ്ങളായി പ ്രതിഷേധം നടക്കുകയാണ്. ഈ പ്രതിഷേധങ്ങൾ യാദൃശ്ചികമല്ല. ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് ഈ പ്രതിഷേധങ്ങൾ. ഇതിനു പിന്നിൽ രാഷ്ട്രീയ ആസൂത്രണമുണ്ട്. അത് ഇന്ത്യയുടെ സൗഹാർദ്ദം തകർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദ്വേഷ രാഷ്ട്രീയത്താലല്ല, മറിച്ച് വികസന രാഷ്ട്രീയത്താലാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നയിക്കപ്പ െടുന്നത്. രാജ്യത്ത് ഒരുപാട് പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഡൽഹിയിൽ പാവപ്പെട്ടവർ ക്ക് വീട് നൽകാൻ ഡൽഹി സർക്കാറിന് ആഗ്രഹമില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
‘‘ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള എൻെറ ആദ്യ റാലിയാണിത്. ഡൽഹിക്ക് എന്താണ് വേണ്ടതെന്ന് പറയേണ്ട കാര്യമില്ല. നമുക്ക് അത് ഇവിടെ വ്യക്തമായി കാണാൻ സാധിക്കും’’ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആം ആദ്മി സർക്കാർ ഡൽഹിയിൽ നടപ്പിലാക്കിയിട്ടില്ലെന്ന് കണ്ടപ്പോൾ വിഷമം തോന്നിയെന്നും ബി.െജ.പി സർക്കാർ 2022ഓടെ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും വീട് നിർമിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കോളനികൾ ഡൽഹിയിലെ പതിറ്റാണ്ടുകളോളമുള്ള പ്രശ്നമായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരെ വോട്ടിനായി ഉപയോഗിച്ചു. ആരും അവരുടെ പ്രശ്നം പരിഹരിച്ചില്ല. ബി.ജെ.പി സർക്കാറാണ് ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. രാജ്യ താത്പര്യത്തിനാണ് ബി.ജെ.പി സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും പതിറ്റാണ്ടുകൾ നീണ്ട പ്രശ്നങ്ങൾ തങ്ങൾ പരിഹരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ പ്രചാരണം രണ്ടുനാൾ കൂടി; കളത്തിലിറങ്ങി മോദി
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബി.ജെ.പി പ്രചാരണത്തിെൻറ ചുക്കാൻ ഏറ്റെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണ റാലികളിൽ പങ്കെടുത്തു. ശാഹീൻ ബാഗ് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രചാരണം. ശാഹീൻ ബാഗ്, ജാമിഅ സമരങ്ങൾക്കു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വ്യക്തമാക്കിയ മോദി ഇന്നത്തെ ശാഹീൻ ബാഗ് നാളെ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും പറഞ്ഞു. സമരങ്ങൾക്കു പിന്നിലെ ഗൂഢാലോചന അവസാനിപ്പിക്കാൻ സമയമായി. പ്രതിഷേധങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ സംഭവിച്ചതാണെന്നും മോദി പറഞ്ഞു.
ബി.ജെ.പിയുടെ പ്രചാരണത്തിനിറങ്ങുന്ന കേന്ദ്ര മന്ത്രിമാരടക്കമുള്ള താരപ്രചാരകരെല്ലാം ശാഹീൻ ബാഗ് ചൂണ്ടിക്കാട്ടിയാണ് വോട്ടു തേടുന്നത്. അധികാരത്തിൽ എത്തിയാൽ ശാഹീൻ ബാഗ് ഒഴിപ്പിക്കുമെന്ന് ഞായറാഴ്ച ഡൽഹി മലയാളികളുടെ വോട്ടു പിടിക്കാനിറങ്ങിയ കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷ പ്രചാരകനായി ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് രൂപക്ക് ആട്ട, കോളജ് വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടർ, 10 ലക്ഷം പേർക്ക് തൊഴിൽ തുടങ്ങിയവയാണ് ബി.ജെ.പി പ്രകടന പത്രികയിൽ പ്രധാനം.
തങ്ങൾ നടപ്പാക്കിയ ജനകീയ പദ്ധതികളെ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണത്തിന് മറികടക്കാനാവില്ലെന്ന വിശ്വാസത്തിലാണ് എ.എ.പി. വൈദ്യുതിയും വെള്ളവും സൗജന്യമാക്കിയതും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തു നടപ്പാക്കിയ പരിഷ്കാരങ്ങളും ചൂണ്ടിക്കാട്ടി എ.എ.പി മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി. എ.എ.പി പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കും.
അതേസമയം, വൻ വാഗ്ദാനങ്ങളുമായി ഞായറാഴ്ച കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയെങ്കിലും പ്രചാരണ രംഗത്ത് പാർട്ടി ഏറെ പിന്നിലാണ്. 300 യൂനിറ്റ് സൗജന്യ വൈദ്യുതി, തൊഴിലില്ലാത്തവർക്ക് മാസം 7,500 രൂപ, പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യും തുടങ്ങിയവയാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പ്രധാനപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മുൻ ക്രിക്കറ്റ് താരം സിദ്ദു തുടങ്ങിയവരെ അടുത്ത ദിവസം കോൺഗ്രസ് പ്രചാരണത്തിനിറക്കും. മലയാളി വോട്ടു പിടിക്കാൻ ഉമ്മൻ ചാണ്ടി, ബെന്നി ബെഹന്നാൻ എം.പി തുടങ്ങിയവർ കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ പ്രചാരണത്തിനിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.