ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പൊതുയോഗങ്ങളുമായി ആർ. എസ്.എസ്. ഡൽഹിയിൽ 30,000 ചെറു പൊതുയോഗങ്ങൾ നടത്താനാണ് ആർ.എസ്.എസ് നേതൃത്വം പ്രവർത്തർക്ക് നിർദേശം നൽകിയിട്ടുള്ളത്.
രാജ്യ തലസ്ഥാനത്തെ യുവജനങ്ങളെയും മുതിർന്നവരെയും ലക്ഷ്യമാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ് രിവാൾ സർക്കാറിനെതിരെ പ്രചാരണവും ലക്ഷ്യമിടുന്നു.
ഹിന്ദുക്കളുടെ ക്ഷേമത്തെ കുറിച്ചാണ് ജനങ്ങളോട് പറയുക. ടുക്ഡെ ടുക്ഡെ സംഘത്തിനെതിരെ ആരാണ് നടപടി സ്വീകരിക്കാത്തത്?, ഷഹീൻ ബാഗിനെ ആരാണ് പിന്തുണക്കുന്നത്?, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ആം ആദ്മി പാർട്ടിയുടെ നിലപാട് എന്താണ്? തുടങ്ങിയ കാര്യങ്ങളാണ് മുന്നോട്ടുവെക്കുകയെന്നും ആർ.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നു.
രാജ്യ താൽപര്യത്തിന് അനുകൂലമായ നിലപാടല്ല കെജ് രിവാൾ സർക്കാർ സ്വീകരിക്കുന്നതെന്ന് ആർ.എസ്.എസ്. ആരോപിക്കുന്നു.
70 അംഗ ഡൽഹി നിയമസഭയിലേക്ക് ഫെബ്രുവരി 11നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1998ലാണ് ഡൽഹിയുടെ ഭരണം ബി.ജെ.പിക്ക് നഷ്ടമാകുന്നത്. പിന്നീട് നിരവധി ലോക്സഭാ, നഗരസഭാ തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം അകലത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.