വയോധികയുടെ സ്വർണമാല കവർന്ന ഡ്രൈവറെ പ്രദേശവാസികൾ അടിച്ചുകൊന്നു

ബെംഗളൂരു: വയോധികയുടെ മാലപൊട്ടിച്ച കാബ്​ ഡ്രൈവറെ പ്രദേശവാസികൾ അടിച്ചുകൊന്നു. മദനായകനഹള്ളിയിൽ ഞായറാഴ്ച ഉച്ചക്കാണ്​ സംഭവം. വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച ജി. മഹേഷാണ്​ (41) നിംഹാൻസിൽ ചികിത്സയിലിരിക്കേ മരിച്ചത്​.

കാബ്​ ഡ്രൈവറായി ജോലി ചെയ്യുന്ന മഹേഷ്​ പ്രദേശത്ത്​ നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായിരുന്നു. അതോടൊപ്പം ഒരു കൊലപാതക ശ്രമക്കേസിൽ കൂടി പ്രതിയായ ഇയാളെ അടുത്തിടെ ചൂതാട്ട കേസിന്​  സൂര്യ സിറ്റി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

ഞായറാഴ​്​ച ഉച്ചക്ക്​ 12.30ന്​ ശാന്തമ്മ ചെറുമക്കൾക്കൊപ്പം തന്‍റെ കടയിലേക്ക്​ പോകുകയായിരുന്നു. ആ സമയത്താണ്​ സ്​കൂട്ടറിലെത്തിയ മഹേഷ്​ മാലപൊട്ടിച്ചത്​.

ശാന്തമ്മ ഒച്ച വെച്ചതോടെ സമീപത്തുള്ളവർ പ്രതിയെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ മർദ്ദിച്ച്​ അവശനാക്കിയ ശേഷമാണ്​ പൊലീസിൽ ഏൽപിച്ചത്​. പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഇയാളെ നിംഹാൻസിലേക്ക്​ അയക്കുകയായിരുന്നു. രാത്രിയോ​െട മരിച്ചു. പ്രതികളെന്ന്​ സംശയിക്കുന്ന അഞ്ച്​ ​പേരെ പൊലീസ്​ പിടികൂടി.

Tags:    
News Summary - cab driver snatched chain of elderly women thrashed by mob dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.