ശ്രീനഗർ: റോപ്വേയിലേക്ക് മരം വീണതിനെ തുടർന്ന് കേബിൾ കാർ നിലത്തേക്കുപതിച്ച് ഏഴുപേർ മരിച്ചു. കശ്മീർ ബാരാമുല്ല ജില്ലയിലെ ഗുൽമാർഗിലാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബത്തിൽപെട്ട നാലുപേരും കശ്മീരിലെ മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. പ്രശസ്തമായ ഗൊണ്ടോള ടവർ കാണുന്നതിനായി കേബിൾ കാറിേലറി സഞ്ചരിക്കുന്നതിനിടെയാണ് മരം വീണത്.
ഡൽഹി സ്വദേശി ജയന്ത് അന്തരാസ്കർ, ഭാര്യ മാൻഷീ, മക്കളായ അനഘ, ജാൻവി, കശ്മീരിലെ ടൂറിസ്റ്റ് ഗൈഡുകളായ മുഖ്താർ അഹ്മദ്, ജഹാംഗീർ അഹ്മദ്, ഫാറൂഖ് അഹ്മദ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രണ്ട് ടൂറിസ്റ്റ് ഗൈഡുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 1998ൽ കേബിൾ കാർ സർവിസ് ആരംഭിച്ചശേഷം ആദ്യമായാണ് അപകടമുണ്ടാകുന്നത്. ശക്തമായ കാറ്റാണ് മരം വീഴാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.