ഗുരുഗ്രാം: ന്യൂഡൽഹിയിലെ ഗുരുഗ്രാം നഗരത്തിൽ യുവാവിനെ മൂന്ന് സഹപ്രവർത്തകർ ചേർന്ന് മർദിക്കുകയും 10000രൂപ അപഹരിക്കുകയും െചയ്തതായി പരാതി. പട്ടൗടിയിൽ കേബിൾ ടി.വി ജോലിക്കാരനായ പ്രദീപ് കുമാർ(33)നാണ് മർദനമേറ്റത്. തലക്കു പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11മണിക്കു ശേഷമായിരുന്നു സംഭവം.വയലിലിരുന്ന് മദ്യപിക്കുകയായിരുന്ന തെൻറ മൂന്നു സഹപ്രവർത്തകർക്കൊപ്പം ഇരിക്കുകയായിരുന്നു പ്രദീപ് കുമാർ. ഇതിനിടെ മൂന്നു പേരും ചേർന്ന് തന്നെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. അവർ മുന്നു പേരും മദ്യപിച്ചിരുന്നെങ്കിലും താൻ മദ്യം തൊട്ടിരുന്നില്ല. അൽപ സമയം കഴിഞ്ഞ് താൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞപ്പോൾ സഹപ്രവർത്തകരിൽ ഒരാൾ മർദിക്കുകയായിരുന്നു. ബിയർ കുപ്പികൊണ്ട് തലക്കടിച്ചതായും വായിൽ മണൽ വാരിയിട്ടതായും യുവാവ് പൊലീസിനോട് പറഞ്ഞു.
പ്രദേശവാസികളായ രണ്ടു പേർ പ്രദീപ് കുമാറിെൻറ അനുജനെ വിവരമറിയിക്കുകയും ഇയാൾ വന്ന് പ്രദീപിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.