ചെന്നൈ: എ.െഎ.എ.ഡി.എം.കെ പ്രവർത്തകർക്ക് ശശികല പാർട്ടിയിൽ നിന്ന് പുറത്ത് പോവണമെന്നാണ് ആഗ്രഹമെന്ന് വിമതനേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവം. പാർട്ടിയെ രക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും പന്നീർശെൽവം പറഞ്ഞു. പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. പ്രവർത്തകരുടെ ആഗ്രഹമനുസരിച്ചുള്ള തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പാർട്ടിയിൽ തനിക്ക് എതിരാളികളില്ലെന്ന് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ പ്രതികരിച്ചു. പാർട്ടിയിലെ ഇരുവിഭാഗങ്ങൾ കൂടിചേരുന്നതിൽ പ്രശ്നങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരനെയും തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമി പുറത്താക്കിയിരുന്നു. തമിഴ്നാട്ടിലെ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇരുവരെയും പുറത്താക്കാൻ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.