കൊൽക്കത്ത: നഗരത്തിലെ റസൽ സ്ട്രീറ്റിൽ സപ്തനക്ഷത്ര ഹോട്ടൽ പണിയുന്നതിന് നിയമവിരുദ്ധമായി 62 മരങ്ങൾ മുറിച്ചുമാറ്റിയ റിയൽ എസ്റ്റേറ്റ് ഗ്രൂപിന് വൻതുക പിഴയിട്ട് കൽക്കത്ത ഹൈക്കോടതി. 15 ദിവസത്തിനുള്ളിൽ 40 കോടി രൂപ അടക്കണമെന്നും 100 മരങ്ങൾ നടണമെന്നുമാണ് നിർദേശം. 2017 ഫെബ്രുവരിയിൽ എടുത്ത കേസിലാണ് ജൂൈല 26ന് കോടതി ശിക്ഷ വിധിച്ചത്. 15 ദിവസത്തിനകം തുക അടച്ചിെല്ലങ്കിൽ ശിക്ഷ ഇരട്ടിയാക്കുമെന്നും ഭീഷണിയുണ്ട്.
മരം മുറിച്ചതിന് ശിക്ഷ ഒഴിവാക്കണമെന്നും ആദ്യമായാണ് ഇത്തരം മരംമുറിയെന്നും വ്യക്തമാക്കി കമ്പനി നൽകിയ പരാതിയിലായിരുന്നു കനത്ത തുക പിഴയിട്ട് കോടതി ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.