കൊൽക്കത്ത: പശ്ചിമബംഗാളിൽ ദുർഗ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ കൂടുതൽ ഇളവുകളുമായി കോടതി. പൂജക്കായി ഒരുക്കുന്ന പന്തലുകളിൽ 45 പേർക്ക് വരെ പ്രവേശിക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. 400ഓളം വരുന്ന പൂജ നടത്തിപ്പുകാർ നൽകിയ പുനഃപരിശോധന ഹരജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ്.
300 സ്വകയർ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള പന്തലുകളിൽ ഒരേ സമയം 45 പേർക്ക് വരെ പ്രവേശിക്കാം. പന്തലിൽ പ്രവേശിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് നേരത്തെ തീരുമാനിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, ചെറിയ പന്തലുകളിൽ പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശിക്കാനാവുക.
ജസ്റ്റിസുമാരായ സഞ്ജീബ് ബാനർജി, ആർജിത് ബാനർജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിേൻറതാണ് ഉത്തരവ്. മുമ്പുണ്ടായിരുന്ന ഉത്തരവിൽ പൂജാ പന്തലുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ഇക്കുറി ലഘൂകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.