ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കാനിരിക്കെ രാജ്യത്ത് അക്രമങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കുമാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വോട്ടെണ്ണൽ തടസപ്പെടുത്താനുള്ള ശ്രമങ്ങൾ വരെ ഉണ്ടായേക്കാം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകളുടെ സുരക്ഷ കൂട്ടാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷവും ജാഗ്രത തുടരണമെന്നും സർക്കാർ അറിയിച്ചു.
രാജ്യത്തെ 542 ലോക്സഭ മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിെൻറ ഫലം നാളെയാണ് പ്രഖ്യാപിക്കുന്നത്. വോട്ടെണ്ണലിന് മുമ്പ് ഇ.വി.എമ്മിൽ വ്യാപകമായി തിരിമറി നടക്കുന്നതായുള്ള ആരോപണവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.