ഇ.വി.എമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ കാമറ 45 മിനിറ്റോളം ഓഫ് ചെയ്തു - ആരോപണവുമായി സുപ്രിയ സുലെ

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിലെ തെരഞ്ഞെടുപ്പിന് ശേഷം ഇ.വി.എമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ കാമറ 45 മിനിറ്റോളം ഓഫ് ചെയ്‌തെന്ന ആരോപണവുമായി എൻ.സി.പി നേതാവും ബാരാമതി ലോക്സഭാ സ്ഥാനാർഥിയുമായ സുപ്രിയ സുലെ. കാമറകൾ ഓഫ് ചെയ്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ മറുപടി നൽകിയില്ലെന്നും സുപ്രിയ പറഞ്ഞു .

ഇ.വി.എമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ കാമറ 45 മിനിറ്റ് ഓഫ് ചെയ്ത് വെച്ചു. സ്ട്രോങ്ങ് റൂം പോലെയുള്ള അതീവ സുരക്ഷാ ആവശ്യമുള്ള സ്ഥലങ്ങളിലെ കാമറകൾ ഓഫ് ചെയ്ത് വെക്കുന്നത് സംശയാസ്പതമാണെന്നും സുപ്രിയ എക്‌സിൽ കുറിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ കൃത്യമായ മറുപടി നൽകിയില്ലെന്നും സുപ്രിയ ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉടനടി വിശദീകരണം തേടണമെന്നും സുപ്രിയ പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടമായ മെയ് ഏഴിനായിരുന്നു ബാരാമതിയിൽ വോട്ടെടുപ്പ് നടന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - Camera in strong room where EVMs were kept turned off for 45 minutes - Supriya Sule alleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.