മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച മറാത്തി അഭിനേത്രി കേതകി ചിറ്റാലെക്കെതിരെ മഹാരാഷ്ട്ര പോലിസ് കേസെടുത്തു. താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി നേതാക്കൾ ആവശ്യപ്പെട്ടു. പവാറിനെ ''നരകം കാത്തിരിക്കുന്നു'', ''അദ്ദേഹം ബ്രാഹ്മണൻമാരെ വെറുക്കുന്നു'' തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. കേതകി പങ്കുവെച്ച പോസ്റ്റ് ആരാണെഴുതിയതെന്നത് വ്യക്തമല്ല.
അതേ സമയം പവാറിനെതിരെ ട്വീറ്റ് ചെയ്ത നാസികിലെ ഫാർമസി വിദ്യാർഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ബരാമതിയുടെ ഗാന്ധിക്കായി ബരാമതിയുടെ നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കേണ്ട സമയമായെന്നാണ് 23 കാരനായ നിഖിൽ ഭാമ്രെയുടെ ട്വീറ്റിലുള്ളത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ പവാറിന്റെ തട്ടകമാണ് ബരാമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.