ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിന് പകരം (ഇ.വി.എം) പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ തുറന്ന ചർച്ചക്ക് തയാറാണെന്ന് ബി.െജ.പി. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സമവായത്തിലെത്തുന്ന പക്ഷം അക്കാര്യം ആലോചിക്കാമെന്നും ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് മടക്കിക്കൊണ്ടുവരണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി നിലപാട് മാറ്റി രംഗത്തെത്തിയത്.
എല്ലാവരുടെയും സമ്മതത്തോടെയാണ് തെരഞ്ഞെടുപ്പുകളിൽ വോട്ടുയന്ത്രം കൊണ്ടുവന്നത്. ഇപ്പോൾ പേപ്പർ ബാലറ്റിലേക്ക് മാറണമെന്നാണ് എല്ലാ പാർട്ടികളും ചിന്തിക്കുന്നതെങ്കിൽ അക്കാര്യം പരിഗണിക്കാൻ തങ്ങൾക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസും എ.എ.പിയുമടക്കമുള്ള പാർട്ടികൾ വോട്ടുയന്ത്രത്തിനെതിരെ രംഗത്തുവന്നിരുന്നു.
ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചില ബൂത്തുകളിൽ ചെയ്യുന്ന വോട്ടുകളെല്ലാം ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിക്കുന്നതായി ആരോപണമുയരുകയുണ്ടായി.
പിന്നീട് മറ്റു നിരവധി ബൂത്തുകളിലും ഇത് ആവർത്തിച്ചതോടെ ആരോപണം ശക്തമായി. യു.പി നിയമസഭ തെരഞ്ഞെടുപ്പിലും സമാന ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.