ഇന്ത്യക്ക് വേണ്ടി മരിക്കാനും തയ്യാർ ; തന്‍റെ വസ്തിക്കു നേരേ ഉണ്ടായ അതിക്രമത്തിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: തന്‍റെ വസ്തിക്കു നേരേ ഉണ്ടായ അതിക്രമത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യക്ക് വേണ്ടി മരിക്കാന്‍ വരെ താന്‍ തയ്യാറാണെന്ന് കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ ബി.ജെ.പി ക്ക് കഴിയാത്ത സാഹചര്യത്തിൽ കെജ്‌രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആംആദ്മി പാർട്ടി നേരത്തെ ആരോപിച്ചിരുന്നു.

" നമ്മൾ എല്ലാവരും ഒരുമിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം, 75 വർഷത്തോളം നമ്മൾ വെറുതെ പോരാടി പാഴാക്കി. ഈ ഗുണ്ടായിസം കൊണ്ട് രാജ്യം അഭിവൃദ്ധിപ്പെടാന്‍ പോകുന്നില്ല. 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്കായി നമുക്ക് എല്ലാവർക്കും സമാധാനപരമായി ഒരുമിച്ച് പ്രവർത്തിക്കാം " - കെജരിവാൾ പറഞ്ഞു.

അതേസമയം കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് അക്രമം നടത്തിയ കേസിൽ എട്ട് പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടർന്ന് കൊണ്ടിരിക്കയാണെന്നും കൂടുതൽ പ്രതികളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് സിനിമയെക്കുറിച്ചുള്ള കെജ്‌രിവാളിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി യുവമോർച്ച പ്രവർത്തകർ ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അതിക്രമങ്ങൾ നടത്തിയിരുന്നു. കെജ്രിവാളിന്‍റെ വസതിക്ക് മുന്നിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകളും സുരക്ഷാ ബാരിക്കേഡുകളും വരെ യുവമോർച്ച പ്രവർത്തകർ തകർത്തതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

Tags:    
News Summary - 'Can die for India': Arvind Kejriwal after vandalism at his residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.