ലഖ്നൗ: ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻ.ഡി.എയുടെ രാഷ്ട്രപ്രതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ നിലപാട് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്രം പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന് മായാവതി പറഞ്ഞു.
ബി.ജെ.പിയിലും ആർ.എസ്.എസിലും പ്രവർത്തിക്കുന്ന കാലം തൊട്ട് രാംനാഥ് കോവിന്ദിനെ അറിയാം. കൂടാതെ അദ്ദേഹം ദലിത് പശ്ചാത്തലത്തിൽ നിന്ന് വരുന്നുവെന്നത് നല്ല കാര്യമാണ്. അതിനാൽ തന്നെ തങ്ങൾ സ്ഥാനാർഥിത്വത്തെ പോസിറ്റീവായാണ് കാണുന്നത്. അതേസമയം, രാഷ്ട്രപ്രതി സ്ഥാനാർഥി കക്ഷിരാഷ്ട്രീയത്തിന് പുറത്തുനിന്നായിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്നും മായാവതി ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി പ്രഖ്യാപനത്തില്‍ സമവായത്തിന് ബി.ജെ.പി ആത്മാർഥമായി ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികൾ വിമര്‍ശിച്ചിരുന്നു. ദലിത് സ്ഥാനാർഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്‍റേത് ആർ.എസ്.എസ് രാഷ്ട്രീയമാണെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം. പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാർഥിയുടെ പേര് പ്രതിപക്ഷ പാര്‍ട്ടികളെ അറിയിക്കുമെന്ന വാഗ്ദാനം ബി.ജെ.പി പാലിച്ചില്ലെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്നാണ് മമത ബാനര്‍ജിയും പ്രതികരിച്ചത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.