കേന്ദ്രം അനുവദിച്ചാൽ മൂന്ന്​ മാസം കൊണ്ട്​ ഡൽഹിയിലെ മുഴുവൻ പേർക്കും വാക്​സിൻ നൽകാം -കെജ്​രിവാൾ

ന്യൂഡൽഹി: കേ​ന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഡൽഹിയി​െല 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും മൂന്ന്​ മാസത്തിനുള്ളിൽ വാക്​സിൻ നൽകാമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. എല്ലാവർക്കും വാക്​സിൻ നൽകാൻ അനുവദിക്കുകയും വാക്​സിൻ ഉറപ്പാക്കുകയും ചെയ്​താൽ മൂന്ന്​ മാസത്തിനുള്ളിൽ ഡൽഹിയിലെ എല്ലാവർക്കും കോവിഡ്​ പ്രതിരോധകുത്തിവെപ്പ്​ നൽകാൻ കഴിയും.

പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വാക്​സിൻ സ്വീകരിക്കുന്നവരെ വേർതിരിക്കരുത്​. ഞാനും എന്‍റെ മാതാപിതാക്കളും വാക്​സിനെടുത്തിട്ടുണ്ട്​. അതു പറയാൻ ഒരു മടിയുമില്ല. വാക്​സിനേഷൻ പ്രക്രിയ എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്​രിവാൾ ആവശ്യപ്പെട്ടു.

എല്ലാവർക്കും വാക്​സിന്​ അർഹതയുണ്ട്​. നിലവിൽ പ്രതിദിനം 30,000 പേർക്കാണ്​ വാക്​സിൻ നൽകുന്നത്​. അത്​ 1.25 ലക്ഷമാക്കി ഉയർത്താൻ സാധിക്കുമെന്നും കെജ്​രിവാൾ പറഞ്ഞു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 500 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതിന്​ പിന്നാലെ അരവിന്ദ്​ കെജ്​രിവാൾ യോഗം വിളിച്ചിരുന്നു. 

Tags:    
News Summary - Can Vaccinate Everyone In Delhi In 3 Months If Allowed: Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.