ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ കേന്ദ്രമാക്കിയ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റത്.
മൂസെവാലെയുടെ കൊലപാതകത്തിന് കാരണക്കാരനെന്ന് പൊലീസ് കരുതുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷോനിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഗോൾഡി ബ്രാർ. പഞ്ചാബ് സർവകലാശാല മുൻ വിദ്യാർഥിയൂണിയൻ നേതാവാണ് ലോറൻസ് ബിഷോണി.
അതേസമയം, മൂസെവാലെക്ക് നേരെ അക്രമികൾ 30 തവണ വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. എട്ട് മുതൽ പത്ത് വരെ അക്രമികളാണ് വെടിയുതിർത്തത്. 30 തവണ വെടിവെച്ച ശേഷവും മൂസെ വാലെക്ക് ജീവനുണ്ടോ എന്ന് അക്രമികൾ പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു.
പ്രതികളെന്ന് സംശയിക്കുന്ന ആറ് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ വെടിയുണ്ടയിൽ നിന്ന് AN 94 റഷ്യൻ റൈഫിളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. സംഭവ സ്ഥലത്തു നിന്ന് പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.