ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്ര റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് വിമാന കമ്പനികൾ ടിക്കറ്റ് തുക തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദ മാർഗരേഖ ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറത്തിറക്കി. ഒക്ടോബർ ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ. യാത്രക്കാരെ മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ടിക്കറ്റ് തുക തിരിച്ചുനൽകുന്നത്.
- 1. ലോക്ഡൗണ്‍ മൂലം ആഭ്യന്തര വിമാന സർവിസ് പൂര്‍ണമായും ഇല്ലാതിരുന്ന മാര്‍ച്ച് 25നും മേയ് 24നും യാത്രചെയ്യാനായി ഇൗ കാലയളവിൽതന്നെ (മാര്‍ച്ച് 25നും മേയ് 24നും ഇടയിൽ ) ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മൂന്ന് ആഴ്ചക്കുള്ളില്‍ തുക പൂർണമായും തിരിച്ചു നല്‍കണം. കാന്സലേഷന് ചാര്‍ജ് ഈടാക്കരുത്. ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ വിമാനക്കമ്പനികളിലും വിദേശ വിമാനക്കമ്പനികളിലും അന്താരാഷ്ട്ര യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഇതേ രീതിയില്‍ തുക തിരികെ നല്‍കണം.
- 2. മാര്‍ച്ച് 25നും മേയ് 24നും ഇടയിൽ യാത്രചെയ്യാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക ഒക്ടോബര്‍ ഏഴുമുതല്‍ 15 ദിവസത്തിനകം തിരിച്ചുനല്‍കണം. വിമാനക്കമ്പനിക്ക് അതിന് സാധ്യമല്ലാത്ത സാഹചര്യത്തില്‍ 2021 മാര്‍ച്ച് 31വരെ െക്രഡിറ്റ് ഷെല്ലുകളായി യാത്രക്കാരെൻറ പേരില്‍ സൂക്ഷിക്കാം. ഈ കാലത്തിനുള്ളില്‍ ഈ തുക ഉപയോഗിച്ച് ടിക്കറ്റ് എടുക്കാനോ മറ്റൊരാളുടെ പേരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ അവസരം നൽകും. അന്താരാഷ്ട്ര യാത്രക്ക് വിദേശവിമാനക്കമ്പനികളില് ബുക്ക് ചെയ്ത ടിക്കറ്റാണെങ്കില്‍ കോടതിവിധി വന്ന ഒക്ടോബർ ഒന്നു മുതല്‍ മൂന്നാഴ്ച തികയും മുമ്പ് തുക തിരിച്ചു നല്‍കണം.
- 3. മേയ് 24ന് ശേഷം യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തില്‍ സിവില്‍ എവിയേഷന്‍ റിക്വയര്മെൻറിെൻറ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം. അന്താരാഷ്ട സർവിസുകളില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് മാത്രമേ തുക തിരികെ ലഭിക്കൂ എന്നും കോടതിയില്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.