ബറൂച്ച്: ആദ്യം വിജയിച്ച സ്ഥാനാർഥി പരാജയപ്പെട്ടതായ വിവരം പുറത്തുവന്നതോടെ തെരുവിലിറങ്ങിയ അനുയായികളെ പൊലീസ് ലാത്തിച്ചാർജ് ചെയ്തു. വോെട്ടണ്ണിയ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
വാഗ്ര നിയമസഭ മണ്ഡലത്തിൽ ആദ്യം വിജയിയായി പ്രഖ്യാപിച്ച കോൺഗ്രസിലെ സുലൈമാൻ ഭായി പിന്നീട് പരാജയപ്പെെട്ടന്നും ബി.ജെ.പി സ്ഥാനാർഥി അരുൺസിങ് റാണ തെരഞ്ഞെടുക്കപ്പെട്ടുവെന്നും കമീഷൻ പ്രഖ്യാപിച്ചപ്പോഴാണ് ഒരു വിഭാഗം വോട്ടർമാർ രാത്രി വൈകുംവരെ പ്രതിഷേധിച്ചത്. തുടർന്ന് രാത്രിയോടെ ലാത്തിച്ചാർജ് നടത്തി പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.
വീണ്ടും വോെട്ടണ്ണണമെന്ന് പറഞ്ഞെങ്കിലും സ്ഥാനാർഥി ഒപ്പിട്ടുപോയതിനാൽ വീണ്ടുമെണ്ണാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. സ്ഥാനാർഥി കോടതിയെ സമീപിക്കെട്ട എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.