വോട്ടുയ​ന്ത്രത്തിന്റെ വിശദാംശങ്ങൾ നൽകാനാവി​ല്ലെന്ന് അധികൃതർ

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ത്തി​ന്റെ​യും വി​വി​പാ​റ്റ് യ​ന്ത്ര​ത്തി​ന്റെ​യും ഘ​ട​ക​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ൾ ആ​രെ​ന്ന് ​വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്താ​തെ ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡും ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡും. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ വ​കു​പ്പ് 8(1)(ഡി) ​പ്ര​കാ​രം സ്വ​കാ​ര്യ​ത നി​ല​നി​ർ​ത്തേ​ണ്ട​തി​നാ​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നാ​ണ് മ​റു​പ​ടി. വോ​ട്ടു​യ​ന്ത്ര​ത്തി​ന്റെ​യും വി​വി​പാ​റ്റ് യ​ന്ത്ര​ത്തി​ന്റെ​യും വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ടി​വി​സ്റ്റ് വെ​ങ്കി​ടേ​ഷ് നാ​യ​ക് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്കാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡും ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡും ഒ​രേ മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്. പ​ർ​ച്ചേ​സ് ഓ​ർ​ഡ​റു​ക​ളു​ടെ പ​ക​ർ​പ്പും കൈ​മാ​റി​യി​ല്ല. പ​ർ​ച്ചേ​സ് ഓ​ർ​ഡ​റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 8(1)(ഡി) ​പ്ര​കാ​രം വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ബൗ​ദ്ധി​ക സ്വ​ത്ത് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ള​വു​ണ്ട്. നൂ​റു​കോ​ടി​യോ​ള​മു​ള്ള വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി​യ​പ്പോ​ൾ ആ​രു​​ടെ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ വെ​ങ്ക​ടേ​ഷ് നാ​യ​ക് ചോ​ദി​ച്ചു. വി​വ​രാ​വ​കാ​ശ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ മ​റു​പ​ടി​യു​ടെ ഒ​പ്പി​ട്ട ​കോ​പ്പി​പോ​ലും ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​പ്​​ലോ​ഡ് ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - cannot provide the details of the voting machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.