ന്യൂഡൽഹി: താലിബാനുമായി ചർച്ചക്ക് ഇന്ത്യ തയാറാകണമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. അഫ്ഗാനിസ്താനിൽ സമാ ധാനം പുലരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താലിബാനുമായി ഉപാധികളില്ലാതെ ചർച്ച നടത്താൻ ഇന്ത്യയും തയാറ ാകണം. സമാധാനശ്രമങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങൾ താലിബാനുമായുള്ള ചർച്ചക്ക് മുന്നോട്ടു വന്നുകഴിഞ്ഞു. ഇന്ത്യയും അവരോടൊപ്പം നിൽക്കണം. നമ്മൾ അതിൽ നിന്നും പിൻമാറരുതെന്നും ചീഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. വാർഷിക വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലിബാനുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്നാണ് ഇന്ത്യയുടെ ഒൗദ്യോഗിക നയം. യു.എസ്, റഷ്യ, ഇറാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായി ചർച്ചക്ക് തയാറായി കഴിഞ്ഞു. സമാധാനത്തിനായുള്ള അനുരഞ്ജന പ്രവർത്തനങ്ങളുമായി അഫ്ഗാനിസ്താൻ മുന്നോട്ടുപോവുകയാണ്. അതിനായി ഇന്ത്യയുടെ പിന്തുണ കൂടി അഫ്ഗാന് വേണമെന്നും ബിപിൻ റാവത്ത് കൂട്ടിേചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.