ന്യൂഡൽഹി: കശ്മീരി യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിവെച്ച് മനുഷ്യകവചമാക്കിയ സൈനിക നടപടിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി. സംഭവത്തിൽ ഇത്ര വലിയ പ്രതിഷേധത്തിന് കാര്യമെന്തെന്ന് അദ്ദേഹം ചോദിച്ചു.
സൈന്യത്തെ കല്ലെറിഞ്ഞയാള ജീപ്പിനു മുന്നിൽ കെട്ടിവെച്ചത് കല്ലേറു നിയന്ത്രിച്ച് പോളിങ് ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനായിരുന്നു. എല്ലാവരും മരിക്കും. എന്നാൽ ഇത് മറ്റൊരു അന്തരീക്ഷമാണ്. സൈന്യത്തിന് തീവ്രവാദികളെ കൈകാര്യം ചെയ്താണ് പരിചയം, പ്രക്ഷോഭകരെയല്ല. അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറിയത്. എല്ലാവരും സൈനികരെ അഭിമാനത്തോടു കൂടിയാണ് കാണുന്നത്. മോശം സാഹചര്യത്തിലും മഹത്തായ േജാലിയാണ് അവർ ചെയ്യുന്നത്. എ.സി റൂമിലിരുന്ന് സൈന്യത്തെ കുറ്റെപ്പടുത്താതെ അവരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കണമെന്നും റോഹ്ത്തഗി എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തിൽ സൈന്യത്തിനെതിെര പൊലീസ് കേസെടുത്തിട്ടുണ്ട്. കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പൊലീസിനോട് റിേപ്പാർട്ട് ആവശ്യെപ്പടുകയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ഇക്കാര്യംപരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്ത സംഭവത്തെയാണ് സർക്കാറിെൻറ നിയമോപദേഷ്ടാവ് ലഘൂകരിച്ച് വിവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.