ന്യൂഡൽഹി: തനിക്കെതിരെ മോശം പരാമർശം നടത്തിയ എസ്.പി എം.പി അസം ഖാനോട് ക്ഷമിക്കാനാവില്ലെന്ന് ബി.ജെ.പി എം.പിയു ം ഡെപ്യൂട്ടി സ്പീക്കറുമായ രമാ ദേവി. അസം ഖാൻ ഖേദം പ്രകടനം നടത്തിയാൽ പോലും താൻ ക്ഷമിക്കാൻ ഒരുക്കമല്ലെന്ന് അവർ വ്യക്തമാക്കി. മോശം പരമാർശം നടത്തുകയും പിന്നീട് അതിൽ ഖേദപ്രകടനം നടത്താതിരിക്കുകയും ചെയ്തതിലൂടെ അസം ഖാൻ സ ഭാധ്യക്ഷൻെറ ചെയറിനെ രണ്ട് തവണ അപമാനിച്ചുവെന്നും രമാദേവി ആരോപിച്ചു.
തനിക്ക് ശക്തമായ മറുപടി നൽകാമായിരുന്നു. പക്ഷെ താനിരുന്ന കസേരയോടുള്ള ബഹുമാനം കൊണ്ട് അത് ചെയ്തില്ല. എല്ലാ പുരുഷൻമാർക്കും അമ്മയും സഹോദരിയും മകളും ഭാര്യയുമൊക്കെ ഉണ്ടാവും. അസം ഖാൻെറ പരാമർശം സ്ത്രീകളെ മാത്രമല്ല, പുരുഷൻമാരുെട അന്തസിനേയും വേദനിപ്പിക്കും. തൻെറ മണ്ഡലത്തിലുള്ളവർ തന്നിൽ വിശ്വാസമർപ്പിച്ചാണ് വിജയിപ്പിച്ചത്. അസം ഖാനെ പൊലൊരാളെ നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും രമാ ദേവി വ്യക്തമാക്കി.
മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ചക്കിടെയാണ് അസംഖാൻ രമാദേവിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്. രമാദേവിയായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. ബി.ജെ.പി എം.പിമാരെ നോക്കി സംസാരിച്ച അസം ഖാനോട് സ്പീക്കറുടെ ചെയറിേലക്ക് നോക്കി സംസാരിക്കാൻ രമാദേവി ആവശ്യപ്പെട്ടപ്പോൾ ‘എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു’ എന്നായിരുന്നു അസംഖാൻെറ മറുപടി. സഭയില്‍ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അസം ഖാന്‍ മുന്‍പും സ്ത്രീകള്‍ക്കെതിരെ മോശം പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടിയും എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന ജയപ്രദക്കെതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.