സവർക്കറിന്റെ ത്യാഗത്തെ അവഗണിക്കാനാവില്ല -ശരത് പവാർ

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വി.ഡി സവർക്കർ അനുഭവിച്ച ത്യാഗങ്ങൾ വിസ്മരിക്കാനാവില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. സവർക്കറുടെ പേരിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളൽ വീഴുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പവാറിന്റെ പ്രതികരണം. നാഗ്പൂർ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ.

രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ഇന്ത്യയെ കുറിച്ച് പറഞ്ഞത് തെറ്റല്ലെന്നും പവാർ പറഞ്ഞു. ഇതിനും മുമ്പും നേതാക്കൾ വിദേശമണ്ണിൽ ഇന്ത്യയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. സവർക്കറെ കുറിച്ചല്ല ഇപ്പോൾ അധികാരത്തിലുള്ളവർ എങ്ങനെയാണ് രാജ്യം നയിക്കുന്നത് എന്നതിനെ സംബന്ധിച്ചാണ് ചർച്ച വേണ്ടതെന്ന് പവാർ പറഞ്ഞു.

സവർക്കർ ഇന്ന് ഒരു ദേശീയ പ്രശ്നമല്ല. അത് പഴയൊരു വിഷയമാണ്. സവർക്കറെ കുറിച്ച് ചില കാര്യങ്ങൾ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വ്യക്തിപരമല്ല. ഹിന്ദുമഹാസഭയെ കുറിച്ചായിരുന്നു പരാമർശങ്ങൾ. ഇതിന് ഒരു മറുവശം കൂടിയുണ്ട്. നമുക്ക് ഒരിക്കലും സവർക്കറുടെ ത്യാഗങ്ങൾ വിസ്മരിക്കാനാവില്ലെന്നും പവാർ പറഞ്ഞു. നാഗ്പൂർ സന്ദർശനത്തിനിടെ പവാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വീട്ടിലുമെത്തിയിരുന്നു.

Tags:    
News Summary - "Can't Ignore Savarkar's Sacrifice, But: Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.