ഗോരക്ഷാ ഗുണ്ടകൾ കർഷകനെ കൊന്ന സംഭവം: എല്ലാം നിരീക്ഷിക്കാൻ സാധിക്കില്ലെന്ന് മന്ത്രി

അൾവാർ(രാജസ്ഥാൻ): ഗോരക്ഷാ ഗുണ്ടകൾ കർഷകനെ വെടിവെച്ച് കൊന്ന് റെയിൽവെ ട്രാക്കിലിട്ട സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാജസ്ഥാൻ ആഭ്യന്തര മന്ത്രി. ഓരോ സംഭവങ്ങളും നിർത്തിവെപ്പിക്കാൻ പൊലീസിന്  സാധിക്കില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാനായിട്ടില്ലെന്നാണ് മന്ത്രി ഗുലാബ് ചന്ദ് കതാരിയ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 

പ്രശ്നങ്ങളുണ്ടാകുമ്പോൾ സംസ്ഥാനത്തെ എല്ലാ നഗരങ്ങളും നിയന്ത്രിക്കാനാവശ്യമായ സേന പൊലീസിനില്ല. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒരാൾ കസ്റ്റഡിയിലുണ്ട്. ആറുപേരെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അറസ്റ്റിലായ പ്രതികൾ ഹിന്ദുക്കളാണോ മുസ്ലിങ്ങളാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാജസ്​ഥാൻ- ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോവുകയായിരുന്നയാളെയാണ് ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്നത്. ഹരിയാനയിലെ മേവാതിൽ നിന്ന്​ രാജസ്​ഥാനിലെ ഭരത്​പൂരിലേക്ക്​ പശുക്കളുമായി പോവുകയായിരുന്ന ഉമ്മർ മുഹമ്മദാണ്​ കൊല്ല​െപ്പട്ടത്​. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഹായികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. 

ഉമ്മറിനെ വെടിവെക്കുക മാത്രമല്ല, അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്​തിട്ടുണ്ട്. വെടിവെച്ച്​ കൊന്നശേഷം അപകടമരണമാണെന്ന്​ വരുത്തിത്തീർക്കാൻ ഒാടുന്ന ട്രെയിനിനു മുന്നിലേക്കിട്ടു. എന്നാൽ തലയും ഇടതുകൈയും മാത്രമേ ട്രെയിനിനടിയിൽ പെട്ടുള്ളു. വെടിയേറ്റ ശരീരഭാഗമുൾപ്പെടെ ​ട്രെയിനിനടിയിൽ ​െപട്ടില്ല. 

സംഭവം നടക്കു​േമ്പാൾ പൊലീസുകാർ സ്​ഥലത്തുണ്ടായിരുന്നെന്നും എന്നാൽ അക്രമം തടയാൻ അവരൊന്നും ചെയ്​തില്ലെന്നും കൊല്ലപ്പെട്ട ഉമ്മറി​​​​െൻറ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവം നടന്ന്​ രണ്ട്​ ദിവസം കഴിഞ്ഞിട്ടും ഒരു എഫ്​.​െഎ. ആർ പോലും രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.  

ഏഴു മാസങ്ങൾക്ക്​ മുമ്പ്​ പെഹ്​ലു ഖാൻ എന്ന ക്ഷീര കർഷകനെ ശോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയതും അൽവാറിലായിരുന്നു.
 

Tags:    
News Summary - Can't Stop Every Incident, Says Rajasthan Home Minister-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.