ന്യൂഡൽഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ കരാ റുകളിൽ നയം വ്യക്തമാക്കി ഇന്ത്യ. റഷ്യയുമായുള്ള 5 ബില്യൺ ഡോളറിൻെറ മിസൈൽ കരാറിൽനിന്ന് പിൻമാറില്ലെന്ന് ഇന്ത് യ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റഷ്യയുമായി ഇന്ത്യക്ക് ദീർഘകാല പ്രതിരോധ ബന്ധമുണ്ട്. നിലവിൽ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയിൽ നിന്ന് വർഷങ്ങളായി പ്രതിരോധ ഉൽപന്നങ്ങൾ രാജ്യം വാങ്ങുന്നുണ്ട്. 5 ബില്യൻ ഡോളറിന് എസ്-400 ദീർഘദൂര മിസൈലുകൾ വാങ്ങാനാണ് നിലവിലെ കരാർ. 400 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ളതാണ് എസ്- 400 മിസൈലുകൾ.
എന്നാൽ, കരാറിൽ നിന്ന് പിൻമാറണമെന്നാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നത്. ഇറാൻ, ഉത്തരകൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ കരാറിൽ ഏർപ്പെടുന്നതിന് യു.എസ് മറ്റ് രാജ്യങ്ങൾക്ക് മേൽ വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.