ഓടിപ്പോകാൻ കർഷക നേതാക്കൾ വിജയ്​ മല്യയും നീരവ്​ മോദിയുമല്ല, ലുക്കൗട്ട്​ നോട്ടീസ്​ പിൻവലിക്കണം -അമരീന്ദർ സിങ്​

​ഡൽഹി: രാജ്യ​െത്ത വഞ്ചിച്ച്​ കടന്നുകളഞ്ഞ വിജയ്​ മല്യയും നീരവ്​ മോദിയുമല്ല കർഷക നേതാക്കളെന്നും അവർക്കെതിരായ ലുക്കൗട്ട്​​ നോട്ടീസ്​ പിൻവലിക്കണമെന്നും പഞ്ചാണ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. കർഷക യഥാർഥ കർഷിക നേതാക്കളെ ഉപദ്രവിക്കാൻ ഡൽഹി പോലീസ് 26ലെ അക്രമം മറയായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 'കർഷക പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുന്നതിനും യഥാർഥ കർഷക നേതാക്കളെ ഉപദ്രവിക്കാനും ഡൽഹി പോലീസ് 26ലെ അക്രമം മറയാക്കരുത്. അവർക്കെതിരായ ലുക്കൗട്ട്​ നോട്ടീസുകൾ പിൻവലിക്കണ. അവർ വിജയ് മല്യയെയോ നീരവ് മോഡിയെയോ പോലുള്ള കോർപ്പറേറ്റ് കച്ചവടക്കാരല്ല. ചെറുകിട കർഷകരാണ്. അവർ എവിടേക്ക്​ ഓടിപ്പോകാനാണ്​'-അമരീന്ദർ ട്വിറ്ററിൽ കുറിച്ചു.



ഡൽഹി -യു.പി അതിർത്തിയായ ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും യു.പി സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്ന​ു. സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന്​ വെള്ളമെത്തിക്കുമെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്​ മാധ്യമങ്ങളോട്​ പറഞ്ഞു. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും സർക്കാറുമായി ചർച്ച നടക്കുന്നതുവരെ ഗാസിപൂരിലെ സമരവേദി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഗാസിപൂരിലെ സമരക്കാരെ ഒഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ യു.പി. സര്‍ക്കാര്‍. 15 മിനിറ്റിനുള്ളില്‍ സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം തള്ളിയ കര്‍ഷകര്‍, ഗുണ്ടായിസം നടക്കില്ലെന്ന്​ അധികൃതരോട്​ പറഞ്ഞു. സമരസ്​ഥലത്ത്​ കൂടുതൽ പൊലീസിനേയും അര്‍ധ സൈനികരെയും വിന്യസിച്ചിട്ടണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് നീക്കം ചെയ്​തു.

നേരത്തെ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ഒരുവിഭാഗം ദേശീയപതാകയുമേന്തി മാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാരാണെന്ന്​ അവകാശപ്പെട്ട ഒരുകൂട്ടം പ്രകടനം നടത്തിയത്​. നവംബർ 26ന്​ കർഷകർ പ്രതിഷേധം ആരംഭിച്ചതുമുതൽ ഗാസിപൂർ അതിർത്തി അടച്ചിട്ടിരിക്കുകയാണ്​. റിപബ്ലിക്​ദിനമായ ചൊവ്വാഴ്ച കർഷകർ ബാരിക്കേഡുകൾ തകർത്ത്​ ട്രാക്​ടർ റാലി നടത്തിയിരുന്നു. റാലിക്കിടെ പലയിടത്തും സംഘർഷവുമുണ്ടായി. പൊലീസ്​ കർഷകരെ തടഞ്ഞതായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. കർഷകരിൽ ഒരു സംഘം ചെ​ങ്കോട്ടയിലെത്തുകയും കൊടി ഉയർത്തുകയും ചെയ്​തിരുന്നു.

റിപബ്ലിക്​ ദിനത്തിലുണ്ടായ അതിക്രമത്തിൽ പൊലീസിൽ കീഴടങ്ങില്ലെന്ന്​ ഭാരത്​ കിസാൻ യൂനിയൻ വക്താവ്​ രാകേഷ്​ ടാക്കായത്​​ പറഞ്ഞു. 'കീഴടങ്ങില്ല. വ്യത്യസ്​തമായ സാഹചര്യം സൃഷ്​ടിക്കാനാണ്​ ബി.ജെ.പിയുടെ ആഗ്രഹം. ചെ​ങ്കോട്ട സംഭവത്തിൽ ഉത്തരവാദികളായവരുടെ ഫോൺ വിളി വിവരങ്ങൾ അടക്കം പുറത്തുവരണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാമവാസികൾ പ്രക്ഷോഭ സ്​ഥലത്തെത്തും. രാജ്യത്തിന്​ മുമ്പിൽ ദീപ്​ സിദ്ദുവിന്‍റെ പങ്ക്​ പുറത്തുവരണം. സുപ്രീംകോടതി കമ്മിറ്റി ഇത്​ അന്വേഷിക്കണം' -രാകേഷ്​ ടിക്കായത്ത്​​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.