ഓടിപ്പോകാൻ കർഷക നേതാക്കൾ വിജയ് മല്യയും നീരവ് മോദിയുമല്ല, ലുക്കൗട്ട് നോട്ടീസ് പിൻവലിക്കണം -അമരീന്ദർ സിങ്
text_fieldsഡൽഹി: രാജ്യെത്ത വഞ്ചിച്ച് കടന്നുകളഞ്ഞ വിജയ് മല്യയും നീരവ് മോദിയുമല്ല കർഷക നേതാക്കളെന്നും അവർക്കെതിരായ ലുക്കൗട്ട് നോട്ടീസ് പിൻവലിക്കണമെന്നും പഞ്ചാണ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കർഷക യഥാർഥ കർഷിക നേതാക്കളെ ഉപദ്രവിക്കാൻ ഡൽഹി പോലീസ് 26ലെ അക്രമം മറയായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 'കർഷക പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുന്നതിനും യഥാർഥ കർഷക നേതാക്കളെ ഉപദ്രവിക്കാനും ഡൽഹി പോലീസ് 26ലെ അക്രമം മറയാക്കരുത്. അവർക്കെതിരായ ലുക്കൗട്ട് നോട്ടീസുകൾ പിൻവലിക്കണ. അവർ വിജയ് മല്യയെയോ നീരവ് മോഡിയെയോ പോലുള്ള കോർപ്പറേറ്റ് കച്ചവടക്കാരല്ല. ചെറുകിട കർഷകരാണ്. അവർ എവിടേക്ക് ഓടിപ്പോകാനാണ്'-അമരീന്ദർ ട്വിറ്ററിൽ കുറിച്ചു.
ഡൽഹി -യു.പി അതിർത്തിയായ ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും യു.പി സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് വെള്ളമെത്തിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത് മാധ്യമങ്ങളോട് പറഞ്ഞു. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും സർക്കാറുമായി ചർച്ച നടക്കുന്നതുവരെ ഗാസിപൂരിലെ സമരവേദി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസിപൂരിലെ സമരക്കാരെ ഒഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യു.പി. സര്‍ക്കാര്‍. 15 മിനിറ്റിനുള്ളില്‍ സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം തള്ളിയ കര്‍ഷകര്‍, ഗുണ്ടായിസം നടക്കില്ലെന്ന് അധികൃതരോട് പറഞ്ഞു. സമരസ്ഥലത്ത് കൂടുതൽ പൊലീസിനേയും അര്‍ധ സൈനികരെയും വിന്യസിച്ചിട്ടണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് നീക്കം ചെയ്തു.
Delhi Police should not use the violence on 26th as an excuse to harass genuine farm leaders in order to weaken the agitation. Lookout notices against them must be withdrawn, They're not corporate raiders like Vijay Mallya or Nirav Modi, but small farmers. Where will they flee?
— Capt.Amarinder Singh (@capt_amarinder) January 28, 2021
നേരത്തെ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ഒരുവിഭാഗം ദേശീയപതാകയുമേന്തി മാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാരാണെന്ന് അവകാശപ്പെട്ട ഒരുകൂട്ടം പ്രകടനം നടത്തിയത്. നവംബർ 26ന് കർഷകർ പ്രതിഷേധം ആരംഭിച്ചതുമുതൽ ഗാസിപൂർ അതിർത്തി അടച്ചിട്ടിരിക്കുകയാണ്. റിപബ്ലിക്ദിനമായ ചൊവ്വാഴ്ച കർഷകർ ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി നടത്തിയിരുന്നു. റാലിക്കിടെ പലയിടത്തും സംഘർഷവുമുണ്ടായി. പൊലീസ് കർഷകരെ തടഞ്ഞതായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. കർഷകരിൽ ഒരു സംഘം ചെങ്കോട്ടയിലെത്തുകയും കൊടി ഉയർത്തുകയും ചെയ്തിരുന്നു.
റിപബ്ലിക് ദിനത്തിലുണ്ടായ അതിക്രമത്തിൽ പൊലീസിൽ കീഴടങ്ങില്ലെന്ന് ഭാരത് കിസാൻ യൂനിയൻ വക്താവ് രാകേഷ് ടാക്കായത് പറഞ്ഞു. 'കീഴടങ്ങില്ല. വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹം. ചെങ്കോട്ട സംഭവത്തിൽ ഉത്തരവാദികളായവരുടെ ഫോൺ വിളി വിവരങ്ങൾ അടക്കം പുറത്തുവരണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാമവാസികൾ പ്രക്ഷോഭ സ്ഥലത്തെത്തും. രാജ്യത്തിന് മുമ്പിൽ ദീപ് സിദ്ദുവിന്‍റെ പങ്ക് പുറത്തുവരണം. സുപ്രീംകോടതി കമ്മിറ്റി ഇത് അന്വേഷിക്കണം' -രാകേഷ് ടിക്കായത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.