ന്യൂഡൽഹി: മൂന്നു വർഷം മുമ്പ് െഎ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ ഇറാഖ് ജയിലിലുണ്ടാകാൻ സാധ്യതയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പടിഞ്ഞാറൻ മൂസിലിലെ ബാദുഷിലുള്ള ജയിലിൽ ഇവർ ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച വിശദ വിവരം ജൂലൈ 24ന് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽജഅ്ഫരി ഇന്ത്യയിലെത്തുേമ്പാൾ ലഭ്യമാകുമെന്നും സുഷമ പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കളുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂരിഭാഗവും പഞ്ചാബിൽനിന്നുള്ളവരാണ്. െഎ.എസ് നിയന്ത്രണത്തിൽനിന്ന് ഇറാഖ് സൈന്യം മൂസിൽ മോചിപ്പിച്ചതിനെ തുടർന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ബഗ്ദാദ് സന്ദർശിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണ് ബന്ധുക്കളെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.